ലോകത്ത് ആദ്യമായി 1666 ൽ ജർമനിയിൽ ആണ് എൻ.സി.സി. ആരംഭിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും ശേഷം പട്ടാളത്തിൽ ഓഫീസർമാരുടെ കുറവ് ഉണ്ടായപ്പോൾ ബ്രിട്ടീഷുകാർ ഇന്ത്യയിൽ UTC, UOTC തുടങ്ങിയ പ്രസ്ഥാനങ്ങൾ ആരംഭിച്ചു. ഇന്ത്യ സ്വാതന്ത്രമായപ്പോൾ നമ്മൾ അതിനെ ഉടച്ചു വാർത്ത് National Cadet Core അഥവാ NCC ആരംഭിച്ചു.
1948ൽ വെറും ഇരുപതിനായിരം കേഡറ്റുകളുമായി ആരംഭിച്ച ഈ പ്രസ്ഥാനം 15 ലക്ഷത്തിലധികം കേഡറ്റുകളുമായി എണ്ണത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഒപ്പം തന്നെ നിൽക്കുന്നു.
എൻ.സി.സി. ഒരു ട്രൈ സർവീസ് ഓർഗനസിസേഷൻ ആണ്? അതായത് ഇന്ത്യൻ ആംഡ് ഫോഴ്‌സിലെ ആർമി, നേവി, എയർ ഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങൾ ചേർന്ന് സ്‌കൂൾ, ഹയർ സെക്കന്ററി, കോളേജ് എന്നീ മൂന്ന് തലങ്ങളിലെയും വിദ്യാർത്ഥികളെ രാജ്യസ്നേഹമുള്ള മികച്ച പൗരന്മാരും രാജ്യ സേവന തല്പരരും നല്ല വ്യക്തികളും ആക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിശീലന പരിപാടി.
ഡിസിപ്ലിൻ, സ്വഭാവഗുണങ്ങൾ, നേതൃത്വഗുണങ്ങൾ, മത നിരപേക്ഷത, സാഹസിക മനോഭാവം എന്നിവ വളർത്തുകയാണ് എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ.
കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥ ഇല്ല.
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ Lieutenant General Rankൽ ഉള്ള ഒരു ഉദ്യോഗസ്ഥനാണ് എൻ.സി.സി. യുടെ ചുമതല വഹിക്കുന്നത്. 29 സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും 17 ഡയറക്ടറേറ്റുകൾ മാത്രമാണ് ഉള്ളത്. ആർമിയുടെ 684ഉം നേവിയുടെ 69 ഉം എയർ ഫോഴ്‌സിന്റെ 61 ഉം ബറ്റാലിയനുകളാണ് ഉള്ളത്.
യൂണിറ്റി ആൻഡ് ഡിസിപ്ലിൻ എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം.
വിവിധ ജാതി, മത, വർഗ്ഗ, വർണ്ണ വിഭാഗങ്ങളിലെ യുവാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന രാജ്യത്തെ ഏക സംവിധാനമാണ് എൻ.സി.സി.
No comments:
Post a Comment