Sunday, 16 August 2020

എൻ.സി.സി.യിൽ ചേർന്നാലുള്ള നേട്ടങ്ങൾ ?

ഇന്ത്യൻ സൈന്യത്തിൽ ചേരുക എന്നത് നിങ്ങളുടെ സ്വപ്നം ആണെങ്കിൽ അറിയുക ഇന്ത്യൻ ആംഡ് ഫോഴ്‌സിലെ ആർമി, നേവി, എയർ ഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളും എൻ.സി.സി. കേഡറ്റുകൾക്കായി സ്‌പെഷ്യൽ എൻട്രി സ്‌കീം ഏർപ്പെടുത്തിയിട്ടുണ്ട്. NCC സർട്ടിഫിക്കറ്റുകൾ എല്ലാ അഡ്‌മിഷനുകൾക്കും വെയ്റ്റേജ് മാർക്ക് ലഭ്യമാക്കുന്നുണ്ട്.


NCC സി സർട്ടിഫിക്കറ്റ് ഉള്ള കേഡറ്റുകൾക്ക് ആർമിയുടെ കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ, നാഷണൽ ഡിഫൻസ് അക്കാദമി തുടങ്ങിയ entrance പരീക്ഷകൾ എഴുതാതെ തന്നെ നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.


ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ NCC കേഡറ്റുകൾക്കായി 64 വേക്കൻസികളും Chennai Officer's Training Academy യിൽ 100 വേക്കൻസികളും റിസർവ് ചെയ്തിട്ടുണ്ട്.


ആംഡ് ഫോഴ്സിൽ ചേരുന്നില്ലെങ്കിൽ പോലും സൈന്യവുമായി നേരിട്ട് ഇടപെടാൻ സാധിക്കുന്നു എന്നതാണ് NCC യുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന്.


സംസ്ഥാന യൂണിഫോം സർവീസുകൾ ആയ പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, മോട്ടോർ വിയക്കിൾ എന്നിവയിൽ NCC കേഡറ്റുകൾക്ക് വെയ്റ്റേജ് ഉണ്ട്.


ഏത് ഇന്റർവ്യൂവിലും NCC കേഡറ്റുകൾക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്.


SSLC പരീക്ഷയിൽ 25 മാർക്ക് ഗ്രെയ്‌സ് മാർക്ക് ആയി സംസ്ഥാന സർക്കാർ നൽകുന്നുണ്ട്.


ഇതിന് പുറമെ പ്ലസ് വൺ അഡ്മിഷന് വെയ്റ്റേജ് നൽകുന്നുണ്ട്.


നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ ജീവിതത്തിന്റെ വിവിധ തുറകളിലെ അനേകം വ്യക്തിത്വങ്ങൾ മുൻ NCC കേഡറ്റുകൾ ആയിരുന്നു.


സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവ സമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും - സായുധസേനയിൽ ഉൾപ്പെടെ - രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനുമുള്ള ഈ അവസരം ഉപയോഗപ്പെടുത്തുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

എൻ.സി.സി.യിൽ എങ്ങനെ ചേരാം ?

ഇതൊരു വോളന്ററി ഓർഗനൈസേഷൻ ആണ്.


രണ്ടു വിഭാഗങ്ങൾ ആണുള്ളത്.


ഹൈസ്‌കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികൾക്കായി ജൂനിയർ ഡിവിഷനും പെൺകുട്ടികൾക്കായി ജൂനിയർ വിങ്ങും.


ഹയർ സെക്കന്ററിയിലെയും കോളേജിലെയും ആൺകുട്ടികൾക്കായി സീനിയർ ഡിവിഷനും പെൺകുട്ടികൾക്കായി സീനിയർ വിങ്ങും.


നിങ്ങൾ പഠിക്കുന്ന ഹയർ സെക്കന്ററിയിലോ കോളേജിലോ NCC ഇല്ലായെങ്കിൽ പഠിക്കുന്ന സ്ഥാപനത്തിന്റെ അനുമതിയോടെ NCC ഉള്ള സ്ഥാപനങ്ങളിലെ വേക്കൻസി തേടാവുന്നതാണ്.


ജൂനിയർ വിഭാഗത്തിൽ ചേരുന്നതിന് പ്രായം 12 നും 18നും ഇടക്കായിരിക്കണം.

സീനിയർ വിഭാഗത്തിൽ ചേരുന്നതിന് പ്രായം 24 ൽ കൂടാൻ പാടുള്ളതല്ല.


8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ജൂനിയർ വിഭാഗത്തിൽ ചേരാനാവുക.

പത്താം ക്ലാസ് കഴിഞ്ഞു വിദ്യാഭ്യാസം തുടരുന്നവർക്ക് സീനിയർ വിഭാഗത്തിൽ ചേരാവുന്നതാണ്.


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവസരമാണ് NCC യിൽ ഉള്ളത്.


ജൂനിയർ വിഭാഗം രണ്ട് വർഷം കൊണ്ട് പൂർത്തീകരികരിച്ച് എ സർട്ടിഫിക്കറ്റ് നേടിയെടുക്കാം. സീനിയർ വിഭാഗം ഹയർ സെക്കന്ററിയിലാണ് ചേരുന്നത് എങ്കിൽ രണ്ടു വർഷം കൊണ്ട് ബി. സർട്ടിഫിക്കറ്റ് നേടിയെടുക്കാം. കോളേജിൽ ആണ് ചേരുന്നത് എങ്കിൽ ബി, സി, എന്നീ സർട്ടിഫിക്കറ്റുകൾ മൂന്ന് വർഷം കൊണ്ട് നേടിയെടുക്കാം.

എന്താണ് എൻ.സി.സി. ?

ലോകത്ത് ആദ്യമായി 1666 ൽ ജർമനിയിൽ ആണ് എൻ.സി.സി. ആരംഭിച്ചത്.


ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും ശേഷം പട്ടാളത്തിൽ ഓഫീസർമാരുടെ കുറവ് ഉണ്ടായപ്പോൾ ബ്രിട്ടീഷുകാർ ഇന്ത്യയിൽ UTC, UOTC തുടങ്ങിയ പ്രസ്ഥാനങ്ങൾ ആരംഭിച്ചു. ഇന്ത്യ സ്വാതന്ത്രമായപ്പോൾ നമ്മൾ അതിനെ ഉടച്ചു വാർത്ത് National Cadet Core അഥവാ NCC ആരംഭിച്ചു.


1948ൽ വെറും ഇരുപതിനായിരം കേഡറ്റുകളുമായി ആരംഭിച്ച ഈ പ്രസ്ഥാനം 15 ലക്ഷത്തിലധികം കേഡറ്റുകളുമായി എണ്ണത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഒപ്പം തന്നെ നിൽക്കുന്നു.


എൻ.സി.സി. ഒരു ട്രൈ സർവീസ് ഓർഗനസിസേഷൻ ആണ്? അതായത് ഇന്ത്യൻ ആംഡ് ഫോഴ്‌സിലെ ആർമി, നേവി, എയർ ഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങൾ ചേർന്ന് സ്‌കൂൾ, ഹയർ സെക്കന്ററി, കോളേജ് എന്നീ മൂന്ന് തലങ്ങളിലെയും വിദ്യാർത്ഥികളെ രാജ്യസ്നേഹമുള്ള മികച്ച പൗരന്മാരും രാജ്യ സേവന തല്പരരും നല്ല വ്യക്തികളും ആക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിശീലന പരിപാടി.


ഡിസിപ്ലിൻ, സ്വഭാവഗുണങ്ങൾ, നേതൃത്വഗുണങ്ങൾ, മത നിരപേക്ഷത, സാഹസിക മനോഭാവം എന്നിവ വളർത്തുകയാണ് എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ.


കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസ്സുകളും, ലഘു ആയുധങ്ങൾ ഉപയോഗിച്ചുള്ള പരേഡും ചിട്ടയായ ക്ലാസ്സും നൽകുന്നു. പരിശീലനത്തിന് ശേഷം പട്ടാളത്തിൽ ചേരണം എന്ന വ്യവസ്ഥ ഇല്ല.


പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ Lieutenant General Rankൽ ഉള്ള ഒരു ഉദ്യോഗസ്ഥനാണ് എൻ.സി.സി. യുടെ ചുമതല വഹിക്കുന്നത്. 29 സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും 17 ഡയറക്ടറേറ്റുകൾ മാത്രമാണ് ഉള്ളത്. ആർമിയുടെ 684ഉം നേവിയുടെ 69 ഉം എയർ ഫോഴ്‌സിന്റെ 61 ഉം ബറ്റാലിയനുകളാണ് ഉള്ളത്.


യൂണിറ്റി ആൻഡ് ഡിസിപ്ലിൻ എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം.


വിവിധ ജാതി, മത, വർഗ്ഗ, വർണ്ണ വിഭാഗങ്ങളിലെ യുവാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന രാജ്യത്തെ ഏക സംവിധാനമാണ് എൻ.സി.സി.

എൻ.സി.സി.യിൽ ചേർന്നാലുള്ള നേട്ടങ്ങൾ ?

ഇന്ത്യൻ സൈന്യത്തിൽ ചേരുക എന്നത് നിങ്ങളുടെ സ്വപ്നം ആണെങ്കിൽ അറിയുക ഇന്ത്യൻ ആംഡ് ഫോഴ്‌സിലെ ആർമി , നേവി , എയർ ഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളും എ...