ഇന്ത്യൻ സൈന്യത്തിൽ ചേരുക എന്നത് നിങ്ങളുടെ സ്വപ്നം ആണെങ്കിൽ അറിയുക ഇന്ത്യൻ ആംഡ് ഫോഴ്സിലെ ആർമി, നേവി, എയർ ഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളും എൻ.സി.സി. കേഡറ്റുകൾക്കായി സ്പെഷ്യൽ എൻട്രി സ്കീം ഏർപ്പെടുത്തിയിട്ടുണ്ട്. NCC സർട്ടിഫിക്കറ്റുകൾ എല്ലാ അഡ്മിഷനുകൾക്കും വെയ്റ്റേജ് മാർക്ക് ലഭ്യമാക്കുന്നുണ്ട്.
NCC സി സർട്ടിഫിക്കറ്റ് ഉള്ള കേഡറ്റുകൾക്ക് ആർമിയുടെ കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ, നാഷണൽ ഡിഫൻസ് അക്കാദമി തുടങ്ങിയ entrance പരീക്ഷകൾ എഴുതാതെ തന്നെ നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ NCC കേഡറ്റുകൾക്കായി 64 വേക്കൻസികളും Chennai Officer's Training Academy യിൽ 100 വേക്കൻസികളും റിസർവ് ചെയ്തിട്ടുണ്ട്.
ആംഡ് ഫോഴ്സിൽ ചേരുന്നില്ലെങ്കിൽ പോലും സൈന്യവുമായി നേരിട്ട് ഇടപെടാൻ സാധിക്കുന്നു എന്നതാണ് NCC യുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന്.
സംസ്ഥാന യൂണിഫോം സർവീസുകൾ ആയ പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, മോട്ടോർ വിയക്കിൾ എന്നിവയിൽ NCC കേഡറ്റുകൾക്ക് വെയ്റ്റേജ് ഉണ്ട്.
ഏത് ഇന്റർവ്യൂവിലും NCC കേഡറ്റുകൾക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്.
SSLC പരീക്ഷയിൽ 25 മാർക്ക് ഗ്രെയ്സ് മാർക്ക് ആയി സംസ്ഥാന സർക്കാർ നൽകുന്നുണ്ട്.
ഇതിന് പുറമെ പ്ലസ് വൺ അഡ്മിഷന് വെയ്റ്റേജ് നൽകുന്നുണ്ട്.
നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ ജീവിതത്തിന്റെ വിവിധ തുറകളിലെ അനേകം വ്യക്തിത്വങ്ങൾ മുൻ NCC കേഡറ്റുകൾ ആയിരുന്നു.
സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവ സമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും - സായുധസേനയിൽ ഉൾപ്പെടെ - രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനുമുള്ള ഈ അവസരം ഉപയോഗപ്പെടുത്തുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.